പേരാമ്പ്രയില്‍ ജബലുന്നൂർ ഫെസ്റ്റ് കലാമിന് ഉജ്ജ്വല തുടക്കം

news image
Nov 5, 2022, 2:53 pm GMT+0000 payyolionline.in

പേരാമ്പ്ര: “കാലത്തെ വെല്ലും കരുത്ത് കലികാലങ്ങൾക്ക് തിരുത്ത്” എന്ന പ്രമേയത്തിൽ ജബലുന്നൂർ ശരീഅഃത്ത് കോളേജ് പേരാമ്പ്ര -വിദ്യാർത്ഥി സംഘടന സുഹ്ബ സംഘടിപ്പിക്കുന്ന അക്കാദമിക് ഫെസ്റ്റിന് ഉജ്ജ്വല തുടക്കം.

കലാം-2K22 എന്ന നാമധേയത്തിൽ നവംബർ 2 ബുധൻ മുതൽ 7  വരെ നീണ്ടു നിൽക്കുന്ന കലാമത്സരങ്ങൾക്കാണ് തുടക്കമായത്. ജബലുന്നൂർ വിദ്യാർത്ഥികൾക്ക് പുറമെ മണ്ഡലത്തിലെ ആറു റൈഞ്ചുകളിലെ മദ്രസ വിദ്യാർത്ഥികൾ കൂടി ഫെസ്റ്റിൽ പങ്കാളികളാവുന്നുവെന്നത് കലാമിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു.

 

എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ്‌ സയ്യിദ് ടി.പി.സി തങ്ങൾ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ജെ ഐ.സി ജനറൽ സെക്രട്ടറി റഫീഖ് സകരിയ ഫൈസി അധ്യക്ഷനായി. പുറവൂർ ഉസ്താദ്,പി.എം കോയ മുസ്‌ലിയാർ,സി.കെ ഇബ്രാഹിം മാസ്റ്റർ, അബ്ദുറഹ്മാൻ മാസ്റ്റർ ചാവട്ട്, അബ്ദുൽ ഹമീദ് ബാഖവി, ഫസലുറഹ്മാൻ വാഫി, ഷമീം ബാഖവി അൽ ഹൈതമി, സി.പി ഫൈസൽ ഫൈസി, ആസിഫ് ഹുദവി, സൈനുൽ ആബിദ് നിസാമി, ഫാസിൽ റഹ്മാനി, ഉനൈസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ റഹ്മത്തുള്ള നിസാമി സ്വാഗതവും സുഹ്ബ പ്രസിഡന്റ്‌ മിദ്‌ലാജ് വയനാട് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe