പേരാമ്പ്രയിൽ വൻതീപിടുത്തം; 2 സ്ഥാപനങ്ങൾ കത്തി നശിച്ചു, തീ പടര്‍ന്നത് മാലിന്യ സംഭരണകേന്ദ്രത്തിൽ നിന്ന്

news image
Jun 14, 2023, 1:34 am GMT+0000 payyolionline.in

കോഴിക്കോട്:  കോഴിക്കോട് പേരാമ്പ്രയിലുണ്ടായ തീപിടിത്തത്തിൽ ഒരു സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പേരാമ്പ്ര ടൗണിൽ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ നിന്നാണ് തീ പടർന്നത്.

തുടർന്ന് തൊട്ടടുത്തുള്ള ബാദുഷ സൂപ്പർ മാർക്കറ്റിന്റെ രണ്ടുനില കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. പേരാമ്പ്രയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് തീ അണയ്ക്കാനായി ആദ്യമെത്തിയത്. വടകര, കുറ്റിയാടി എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ യൂണിറ്റുകൾ എത്തി. മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആണ് തീ അണയ്ക്കാനായത്. പേരാമ്പ്ര പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe