പേരാമ്പ്ര ബൈപാസ്‌ നിർമാണം പുരോഗമിക്കുന്നു

news image
Oct 17, 2021, 9:12 am IST

പേരാമ്പ്ര:   പേരാമ്പ്ര ബൈപാസ്‌ നിർമാണം പുരോഗമിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നിർമാണോദ്ഘാടനം. പേരാമ്പ്ര- കുറ്റ്യാടി സംസ്ഥാന പാതക്ക് സമാന്തരമായി കക്കാട് പള്ളി പരിസരം മുതൽ എൽഐസി ഓഫീസ് പരിസരം വരെ 2.79 കിലോമീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് ബൈപാസിന്റെ നിർമാണം പുരോഗമിക്കുന്നത്‌.കേരള റോഡ്സ് ആൻഡ്‌ ബ്രിഡ്‌ജസ്‌ ഡവലപ്പ്മെന്റ്‌ കോർപറേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

 

സ്ഥലമേറ്റെടുക്കുന്നതിനും ബൈപാസ്‌ നിർമാണത്തിനുമുള്ള  47.29 കോടി കിഫ്ബിയാണ് അനുവദിച്ചത്.  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം ഏറ്റെടുത്തത്. ക്രമം തെറ്റിയുള്ള മഴ കാരണം പ്രവൃത്തി തടസപ്പെട്ടുരുന്നെങ്കിലും ഇപ്പോൾ പ്രവൃത്തി പുനരാരംഭിച്ചിട്ടുണ്ട്‌.

ടി പി രാമകൃഷണൻ എംഎൽഎ പ്രവൃത്തി നടക്കുന്ന ഭാഗം സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തി. മുൻ എംഎൽഎ എ കെ പത്മനാഭൻ, പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ പ്രമോദ് എന്നിവരും എംഎൽഎക്കൊപ്പമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe