പേരാമ്പ്ര: പേരാമ്പ്രയുടെ ചിരകാല സ്വപ്നമായ ബൈപാസ് ഞായർ പകൽ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പേരാമ്പ്ര ചെമ്പ്ര റോഡ് ഗ്രൗണ്ടിൽ ചേരുന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.
ടൗണിൽ രണ്ടു പതിറ്റാണ്ടിലേറെയായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപാസ് നിർമിക്കാൻ 2008ലെ എൽഡിഎഫ് സർക്കാരാണ് നടപടി ആരംഭിച്ചത്. 2016ൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയശേഷം സ്ഥലം ഏറ്റെടുത്ത് നിർമാണ നടപടി തുടങ്ങി.
കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് യാഥാർഥ്യമാക്കിയത്. പിണറായി
സർക്കാർ അധികാരമേറ്റതോടെ പേരാമ്പ്ര മണ്ഡലത്തിൽ കോടികളുടെവികസന പദ്ധതികളാണ് നടപ്പാക്കിയതെന്ന് ടി പി രാമകൃഷ്ണൻ എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബുവും പങ്കെടുത്തു.