പൊട്ടിപ്പൊളിഞ്ഞ് കീഴൽമുക്ക്-മുടപ്പിലാവിൽ റോഡ്; യാത്ര ദുസഹം

news image
Oct 17, 2021, 9:09 am IST

വടകര : വടകര – ചാനിയം കടവ് റോഡിനെയും ബാങ്ക് റോഡ് – മണിയൂർ റോഡിനെയും ബന്ധിപ്പിക്കുന്ന കീഴൽമുക്ക് മുടപ്പിലാവിൽ റോഡ് തകർന്ന് ഗതാഗതം പ്രതിസന്ധിയിൽ. കീഴൽ മുക്കിൽനിന്ന് തുടങ്ങുന്ന രണ്ട് കിലോമീറ്റർ വരുന്ന റോഡിന്റെ മുന്നൂറ് മീറ്റർ വില്യാപ്പള്ളി പഞ്ചായത്തിലും ബാക്കിഭാഗം മണിയൂർ പഞ്ചായത്തിലുമാണുള്ളത്.

 

 

കടത്തനാട് കോളേജിലേക്കും എൻ.എസ്.എസ്. കോളേജിലേക്കും കടന്നുപോകുന്ന റോഡിന്റെ തുടക്കത്തിലാണ് പാടെ തകർന്നത്. മുടപ്പിലാവിലേക്കും മണിയൂർ എൻജിനിയറിങ് കോളേജിലേക്കുമുള്ള റോഡാണിത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe