പൊതുപ്രവര്‍ത്തകനു നേരെ കയ്യേറ്റം; എസ്.ഐ ക്കെതിരെ പ്രതിഷേധ മാര്‍ച്ച്‌

news image
Oct 30, 2013, 11:00 pm IST payyolionline.in

വടകര: ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രജനീഷ്  ബാബുവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച വടകര എസ് ഇ ജീവന്‍ ജോര്‍ജിനെതിരെ വടകരയില്‍ വന്‍ പ്രതിഷേധം. കഴിഞ്ഞ ദിവസം പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ രജനീഷ് ബാബുവിനെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും  നേതാക്കള്‍ക്കും നേരെ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന കയ്യേറ്റ ശ്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രതിഷേധ യോഗത്തില്‍ സംസാരിച്ചു  നേതാക്കള്‍ പറഞ്ഞു. രജനീഷ് ബാബു സംസ്ഥാന ജാഗ്രത സമിതി അംഗമാണ്. വടകര പുതിയ സ്റ്റാന്റ്  പരിസരത്തുനിന്നാരംഭിച്ച  പ്രതിഷേധ പ്രകടനം പഴയ ബസ്സ്റ്റാന്റ്  ചുറ്റി പുതിയ ബസ് സ്റ്റാന്റില്‍  തന്നെ സമാപിച്ചു. സംഭവത്തില്‍ ഉന്നതാധികാരിക്കള്‍ക്ക് പരാതി നല്‍കാന്‍ യോഗം തീരുമാനിച്ചു. പ്രമോദ് മാങ്ങോട്ട് പാറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബി.എം.എസ് ആര്‍.എ അഖിലേന്ത്യാ ട്രഷറര്‍ കെ.സുരേഷ് കുമാര്‍, പ്രശാന്ത് പണിക്കോട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe