പൊതുപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള മാധ്യമവേട്ട അതിരുകടക്കുന്നു: കെ.കെ.ലതിക എം.എല്‍.എ

news image
Nov 11, 2013, 12:08 pm IST payyolionline.in

വടകര : എം.എല്‍.എ ആയതിനാല്‍ ഭാര്യയും അമ്മയും അല്ലാതാവുകയില്ലെന്നും പൊതുപ്രവര്‍ത്തകര്‍ക്കുനേരെയുള്ള മാധ്യമ വേട്ട അതിരുകടക്കുകയാണെന്നും കെ.കെ ലതിക എം.എല്‍.എ പറഞ്ഞു. ജേണലിസം വിദ്യാര്‍ത്ഥികള്‍ക്കായി വടകര ജേണലിസ്റ്റ്   യൂണിയന്‍ സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജയിലില്‍ കഴിയുന്ന പി മോഹനനെ രോഗബാധിതനായി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന വിവരമറിഞ്ഞാണ്  താന്‍ അവിടെയെത്തിയത്. ജയില്‍ അധികൃതര്‍ നല്‍കിയ കാശുകൊണ്ട് പോലീസുകാര്‍ ഹോട്ടലില്‍ നിന്ന് അദ്ദേഹത്തിന് ചായ വാങ്ങിക്കൊടുത്തു.  ഇതില്‍ നിയമ വിരുദ്ധമായി എന്താണുള്ളതെന്ന് എനിക്കറിയില്ല. ശരിക്കുവേണ്ടി ശക്തമായ നിലപാടെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍.സത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ നാടുകടത്തപ്പെട്ട ആളാണ്‌ സ്വദേശാഭിമാനി  രാമകൃഷ്ണപിള്ള. വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നെങ്കില്‍  അദ്ദേഹത്തിന് നേട്ടങ്ങളേറെ കിട്ടുമായിരുന്നു. ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ ഗോസിപ്പിന് പിന്നാലെ പായുകയാണ്. പണത്തിനുവേണ്ടി വില്‍ക്കാനുള്ളതല്ല വാര്‍ത്തകളെന്നും സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ മാധ്യമങ്ങള്‍ ഇന്ധനമാണെന്നും എം.എല്‍.എ  കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങള്‍ അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളണമെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത ഇ.കെ വിജയന്‍ എം.എല്‍.എ പറഞ്ഞു. തമസ്കരികപ്പെട്ട പല അഴിമതികളും പുറത്തുകൊണ്ടുവന്നത് മാധ്യമപ്രവര്‍ത്തകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭാധ്യക്ഷ പി.പി രഞ്ജിനി അധ്യക്ഷത വഹിച്ചു. ടി.ഐ നാസര്‍, എം.പി രാമചന്ദ്രന്‍ (കാലിക്കറ്റ്‌ പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട്‌), കെ.കെ ശ്രീജിത്ത്, ടി.പി ദേവരാജ്, രാജീവന്‍ പറമ്പത്ത്, വി.പി പ്രമോദ്, ടി.പി ബാലകൃഷ്ണന്‍, പി.കെ രാധാകൃഷ്ണന്‍, പി.കെ വിജേഷ്, വി കെ ഹരീന്ദ്രന്‍, ലിജീഷ് പറമ്പത്ത്, അനൂപ്‌ അനന്തന്‍, കെ.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളെ കുറിച്ച്  ഷാജഹാന്‍ കാളിയത്ത് (ഏഷ്യാനെറ്റ്‌), എം ശുചീന്ദ്രകുമാര്‍(മാതൃഭൂമി), പി മുസ്തഫ, കെ.പി കുഞ്ഞിമൂസ്സ (റിട്ട.ചന്ദ്രിക) എന്നിവര്‍ ക്ലാസെടുത്തു.

മാധ്യമ ശില്പശാലയുടെ ഉദ്ഘാടനം കെ.കെ ലതിക എം.എല്‍.എ നിര്‍വ്വഹിക്കുന്നു

സമാപനസമ്മേളനത്തില്‍ ഇ.കെ വിജയന്‍ എം.എല്‍.എ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe