പൊയിൽക്കാവ് ഉത്സവം; ദേശീയ പാതയിൽ ഞായറാഴ്‌ച ഗതാഗത നിയന്ത്രണം

news image
Mar 18, 2023, 1:06 pm GMT+0000 payyolionline.in

കൊയിലാണ്ടി:  പൊയിൽക്കാവ് ദുർഗാദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവദിവസമായ നാളെ ഞായറാഴ്ച ദേശീയപാതയിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി. വൈകീട്ട് 4 മണിമുതൽ രാത്രി 9 മണി വരെയാണ് നിയന്ത്രണം. കണ്ണൂർ ഭാഗത്തു നിന്നു വരുന്ന  വാഹനങ്ങൾ കൊയിലാണ്ടി മേൽപ്പാലം വഴി ഉള്ള്യേരി,  അത്തോളി, പാവങ്ങാട് വഴി പോകണം.

കോഴിക്കോടുനിന്നും വരുന്ന വാഹനങ്ങൾ പാവങ്ങാട്, അത്തോളി,  ഉള്ള്യേരി , കൊയിലാണ്ടിവഴി പോകെണ്ടതാണ് കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന ചരക്ക് വാഹനങ്ങൾ നന്തി മേഖലയിൽ ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്യണം. കോഴിക്കോട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ എലത്തൂർ ഭാഗത്ത് നിർത്തിയിടണമെന്ന് കൊയിലാണ്ടി എസ്.ഐ.പി.എം.ശൈലേഷ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe