പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്ര മഹോത്സവം; വിസ്മയമായി വനമധ്യത്തിലെ മേളപ്പെരുക്കം

news image
Mar 19, 2023, 2:11 pm GMT+0000 payyolionline.in

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രത്തിലെ താപ്പൊലി ഉത്സവത്തിൻ്റ ഭാഗമായുള്ള പടിഞ്ഞാറെ കാവിൽ വനമധ്യത്തിലെ പാണ്ടിമേളം വാദ്യ ആസ്വാദകരിൽ വിസ്മയമായി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ മേളപ്രമാണത്തിലാണ് മേളപ്പെരുക്കം. ഭക്തജനങ്ങളടക്കം മേളം ആസ്വദിക്കാനെത്തിയത്. ആയിരങ്ങൾ തിങ്ങിക്കൂടിയ പൊയിൽക്കാവ് ദുർഗ്ഗാ – ഭവതി ക്ഷേത്രത്തിലെ കാവിനെ പ്രകമ്പനം കൊള്ളിച്ചു.

ക്ഷേത്ര മഹോത്സവത്തിൻ്റെ താലപ്പൊലി ദിവസമായ ഇന്നലെ രാവിലെ സമുദ്ര തീരത്ത് കുളിച്ചാറാട്ടിനു ശേഷം വനമധ്യത്തിൽ നടന്ന പാണ്ടിമേളത്തിൽ 100 ഓളം പ്രഗത്ഭ വാദ്യകലാകാരന്മാർ അണിനിരന്നു. മേളത്തിനിടെ നടന്ന കുടമാറ്റവും കൗതുകമായി. പടിഞ്ഞാറെക്കാവിൽ കൊടിയിറക്കൽ ചടങ്ങ് നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe