പൊയിൽക്കാവ് ബീച്ചും പരിസരവും ശുചീകരിച്ചു

news image
Dec 28, 2023, 6:22 am GMT+0000 payyolionline.in
കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ച് ശുചീകരിക്കുകയും ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവൻ പൂർണമായും നീക്കുകയും ചെയ്തു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്  നാഷണൽ സർവീസ് സ്കീം പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തുന്ന ‘ആൽഗ 2023’ എൻ എസ് എസ് ക്യാമ്പിന്റെ ഭാഗമായാണ് ശുചീകരണം പ്രവർത്തനത്തിലൂടെയാണ് ബീച്ച് പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കിയത്. മലബാർ ക്രിസ്ത്യൻ കോളേജിലെ 100 വളണ്ടിയേഴ്സ് ശുചീകരണത്തിൽ പങ്കെടുത്തു. അഭിജിത്ത്, ഗായത്രി, റിനി തോമസ്, എന്നിവർ നേതൃത്വം നൽകി.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ബേബി സുന്ദർരാജ്, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസേഴ്സ് ഡോ. സുരേഷ് പുത്തൻപറമ്പിൽ, പി.  അനുരാധ, ആർ, ടി. കെ ഐശ്വര്യ എന്നിവരും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe