തിരുവനന്തപുരം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെടാന്‍ കാരണം പൊലീസിന്റെ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പൊലീസ് പ്രതിയെ എത്തിച്ചത് സുരക്ഷ ഒരുക്കാതെയാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. പൊലീസിന് അപമാനമാണ് ഈ കൊലപാതകമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിടേണ്ടി വന്നത് ആരോഗ്യമന്ത്രിക്കാണെന്നും ഗിന്നസ് ബുക്കിൽ ഇടം നേടുമെന്നും സതീശൻ പരിഹസിച്ചു. ഡോക്ടർമാരുടെ പരാതികൾ സർക്കാർ പരിഗണിച്ചില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.