പൊലീസുകാരനെ കൊലപ്പെടുത്തിയ കേസ്; ആട് ആന്‍റണിക്ക് ഇരട്ട ജീവപര്യന്തം തന്നെ

news image
Jan 13, 2021, 3:18 pm IST

കൊച്ചി: കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍  ആട് ആന്‍റണിയ്ക്ക് ഇരട്ട ജീവപര്യന്തം. കൊല്ലം സെഷന്‍സ് കോടതിയുടെ ശിക്ഷ ഹൈക്കോടതി ശിക്ഷ ശരിവെച്ചു.പാരിപ്പള്ളി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മണിയൻപിള്ളയെ 2012 ജൂൺ 12നാണ് ആട് ആന്‍റണി കുത്തിക്കൊലപ്പെടുത്തിയത്. വാഹനപരിശോധനയ്ക്കിടെയായിരുന്നു സംഭവം.

കൊലപാതകത്തിന് ശേഷം മുങ്ങിയ ഇയാള്‍ കഴിഞ്ഞ ഒക്ടോബര്‍ 13ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തു വച്ചാണ് പൊലീസിന്‍റെ വലയിലായത്. കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖചമയ്ക്കല്‍ തുടങ്ങി പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്തിരിക്കുന്നുവെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe