പോത്തിനെ ഓട്ടോയിൽ കെട്ടിവലിച്ചു; രണ്ടു പേർ അറസ്റ്റിൽ

news image
Sep 18, 2021, 9:05 am IST

നാദാപുരം : കശാപ്പുശാലയിലേക്കുള്ള പോത്തിനെ ഓട്ടോയില്‍ കെട്ടി വലിച്ച സംഭവത്തില്‍ രണ്ടു പേരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു.

 

 

 

 

കുമ്മങ്കോട്ടെ മാംസ വില്‍പ്പനശാല നടത്തിപ്പുകാരായ പുളിക്കൂല്‍ ഉസ്മാന്‍ (45), തയുള്ളതില്‍ ബീരാന്‍ (40) എന്നിവര്‍ക്കെതിരെയാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ തടയല്‍ നിയമപ്രകാരം കേസെടുത്തത്.

ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന പോത്തിനെ ഓട്ടോയുമായി കയറില്‍ ബന്ധിച്ച് ഓടിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചതോടെയാണ് പുറം ലോകം അറിഞ്ഞത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe