പോപ്പുലർ ഫിനാൻസ്‌ തട്ടിപ്പ്‌ കേസിലെ ഒന്നാം പ്രതിക്ക്‌ ജാമ്യം; ഇഡി ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്‌

news image
Feb 26, 2024, 1:10 pm GMT+0000 payyolionline.in

ന്യൂഡൽഹി: പോപ്പുലർ ഫിനാൻസ്‌ തട്ടിപ്പ്‌ കേസിലെ ഒന്നാം പ്രതിക്ക്‌ ജാമ്യം അനുവദിച്ചതിന്‌ എതിരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റ്‌ (ഇഡി) നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്‌. ഇഡിയുടെ ഹർജിയിൽ ജസ്‌റ്റിസ്‌ ബേലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ച്‌ ഒന്നാംപ്രതി തോമസ്‌ഡാനിയേലിന്‌ നോട്ടീസ്‌ അയച്ചു.

ആയിരത്തിലധികം പരാതികൾ ഇതിനോടകം ഉയർന്നിട്ടുള്ള കേസാണിതെന്നും കേസിന്റെ ഗുരുതരസ്വഭാവം കണക്കിലെടുക്കാതെയാണ്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നും ഇഡിക്ക്‌ വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌ വി രാജു വാദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe