പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാ​ഗതം ചെയ്യുന്നു, മതത്തെ ദുർവ്യാഖ്യാനം ചെയ്ത സം​ഘടനയെന്നും എംകെ മുനീർ

news image
Sep 28, 2022, 4:13 am GMT+0000 payyolionline.in

കോഴിക്കോട് : പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാ​ഗതം ചെയ്ത് മുസ്ലിംലീ​ഗ് എം എൽ എ എം.കെ.മുനീർ . മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന സംഘടന ആണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. ഇത്തരം സംഘടനകളെ എതിർക്കേണ്ടത് സമുദായത്തിൽ നിന്നു തന്നെ ആണ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആശയങ്ങളിലും രീതികളിലും തെറ്റിദ്ധരിക്കപ്പെട്ട യുവാക്കൾ കാര്യങ്ങൾ മനസിലാക്കണം . തിരുത്തൽ വരുത്തണമെന്നും എം കെ മുനീർ പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe