പോരാമ്പ്ര മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് വി.കെ കോയക്കുട്ടി നിര്യാതനായി

news image
May 9, 2022, 8:46 pm IST payyolionline.in

പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് പ്രവർത്തക സമിതി അംഗവും, പോരാമ്പ്ര പഞ്ചായത്ത് മുസ് ലിം ലീഗ് വൈസ് പ്രസിഡന്റും, വയലാളി മഹല്ല് കമ്മിറ്റി വൈസ് പസിഡന്റുമായ വി.കെ കോയക്കുട്ടി (60) നിര്യാതനായി. ഭാര്യ: നഫീസ (തിരുവോട് ). മക്കൾ: റിയാസ് (ബാംഗളൂര്), റിഷാദ് (ഖത്തർ), റിഷാന. മരുമക്കൾ: ജലീൽ (കിഴക്കൻ പേരാമ്പ്ര), നാസില (മഞ്ഞക്കുളം), ഹാഷിബ (പയ്യോളി ). സഹോദരങ്ങൾ: മുസ്തഫ, ഹമീദ്, റഷീദ്, റസീന, പരേതരായ കുഞ്ഞമ്മദ്, ബീവി.  നിസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വയലാളി മസ്ജിദു തഖ് വയിൽ. ഖബറടക്കം ചേനോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe