പോലീസിനെ ആക്രമിച്ച കേസ് : നാദാപുരത്ത് യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

news image
Jan 23, 2021, 8:54 am IST

നാദാപുരം : തിരഞ്ഞെടുപ്പുദിവസം പോലീസിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന യൂത്ത് ലീഗ് പ്രവർത്തകൻ പോലീസ് പിടിയിൽ. പയന്തോങ്ങ് സ്വദേശി ചെറിയ ചമ്പോട്ടുമ്മൽ മുഹമ്മദ് സർജിത്ത് (19) നെയാണ് എസ്.ഐ. പി.എം.സുനിൽകുമാർ അറസ്റ്റുചെയ്തത്.

ചിയ്യൂർ പോളിങ്‌ ബൂത്തിന് സമീപത്തുവെച്ച് എസ്.ഐ. വി.വി.ശ്രീജേഷും സംഘവും സഞ്ചരിച്ചിരുന്ന ജീപ്പ് തടയുകയും പോലീസുകാരെ അക്രമിക്കുകയുംചെയ്ത സംഭവത്തിലെ പ്രതിയാണ് മുഹമ്മദ് സർജിത്ത്. ഇയാൾ പോലീസുകാരെ ആക്രമിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe