പോലീസ് അസോസിയേഷന്‍ ലഹരി വിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു

news image
Nov 1, 2013, 5:46 pm IST payyolionline.in
കൊയിലാണ്ടി: ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി റൂറല്‍ ജില്ലാ പോലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോരപ്പുഴ മുതല്‍ കുഞ്ഞിപ്പള്ളിവരെ ബൈക്ക് റാലി നടത്തി.  വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും ബോധവത്കരണ യോഗങ്ങള്‍ സംഘടിപ്പിച്ചു. കോരപ്പുഴയില്‍ എ.ആര്‍. അസിസ്റ്റന്റ് കമാന്‍ഡന്റ് വി. ദേവദാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.പി. മോഹനകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍. ഗിരീഷ്, എന്‍.കെ. പുരുഷോത്തമന്‍, പി. രാജേഷ്, എന്‍.എന്‍. ബാബുരാജ് എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. വര്‍ഗീസും മറ്റ് ലഹരിവിരുദ്ധ പ്രവര്‍ത്തകരും സംസാരിച്ചു. അഴിയൂരില്‍ സംസ്ഥാന സെക്രട്ടറി എം.എ. രഘുനാഥ് സമാപന യോഗം ഉദ്ഘാടനം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe