പോഷകാഹാരവാരാചരണം: ബോധവല്‍ക്കരണ ക്ലാസും പോഷകാഹാര മേളയും സംഘടിപ്പിച്ചു

news image
Sep 6, 2022, 12:31 pm GMT+0000 payyolionline.in

പയ്യോളി: ഐ.ഇ.സി. പോഷകാഹാരവാരാചരണത്തിന്റെ ഭാഗമായി മേലടി കെ.ഡി.എസ് തുറയൂര്‍ പഞ്ചായത്ത് നടത്തിയ ബോധ വല്‍ക്കരണ ക്ലാസും പോഷകാഹാര മേളയും തുറയൂര്‍ പി.എച്ച്.സി:ഡോക്ടര്‍ അബ്ദുള്‍ നസീര്‍ ഉദ്ഘാടനം ചെയ്തു. തുറയൂര്‍ ഗവ: വെല്‍ഫയര്‍ സ്കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ മഠത്തില്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.എച്ച്.സി: ജെ.എച്ച്.ഐ രാജീവന്‍, ബാലഗോപാലന്‍ പുതുക്കുടി, പത്മനാഭന്‍ എം.പി, നസീര്‍ പൊടിയാടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വില കുറഞ്ഞതും മായം ചേര്‍ക്കാത്തതും പ്രാദേശികമായി ലഭിക്കുന്നതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ഭക്ഷ്യ മേളയും ഉണ്ടായിരുന്നു. പ്രദേശത്തെ 15 അങ്കണവാടികളാണ് മേള ഒരുക്കിയത്.

 

 

Inside-post---final8

Inside-post---final6

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe