കൊയിലാണ്ടി:പതിനേഴു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ പ്രതിക്ക് പത്തു വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. കാന്തപുരം, മങ്ങാട് സ്വദേശി നോച്ചികുന്നുമ്മൽ അബ്ദുൽ റഷീദ് (48) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ടി.പി.അനിൽ പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.

2015 ൽ ആണ് കേസ് ആസ്പദമായ സംഭവം നടന്നത് ക്വാറിയിൽ ജോലി നൽകാം എന്നു വാഗ്ദാനം നൽകി ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനം നടത്തുക ആയിരുന്നു , കുട്ടി പിന്നീടു രക്ഷിതാക്കളോട് കാര്യം പറയുകയും പരാതി കൊടുക്കുകയും ആയിരുന്നു.
ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സബ് ഇൻസ്‌പെക്ടർ കെ സുമിത്ത്കുമാർ ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.