‘പ്രതികളെ വെറുതെ വിട്ടത് കടുത്ത മാനസിക വേദനയുണ്ടാക്കി, ഗൂഢാലോചനയുണ്ട്’; റിയാസ് മൗലവിയുടെ സഹോദരൻ

news image
Apr 1, 2024, 7:25 am GMT+0000 payyolionline.in
കാസർകോട്: പ്രതികളെ വെറുതെ വിട്ടത് കടുത്ത മാനസിക വേദനയുണ്ടാക്കിയെന്ന് റിയാസ് മൗലവിയുടെ സഹോദരൻ. അന്വേഷണത്തിൽ വീഴ്ച ഉണ്ടായിയെന്ന് കോടതി ചൂണ്ടിക്കാട്ടിയത് ഞെട്ടിച്ചുവെന്ന് സഹോദരൻ പറഞ്ഞു. സാക്ഷികളടക്കം കൃത്യമായിരുന്നില്ല എന്നതിൽ ഗൂഢാലോചന ഉണ്ട്. അന്വേഷണസംഘം കൃത്യമായ തെളിവുകൾ കൊണ്ട് വരണമായിരുന്നുവെന്നും സഹോദരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികളുടെ ആർഎസ്എസ് ബന്ധം പോലും തെളിയിക്കാൻ കഴിഞ്ഞില്ല എന്നത് കഷ്ടമാണ്. കലാപം നടക്കണം എന്ന് ഉദ്ദേശത്തിൽ തന്നെ ചെയ്തതാണ്. റിയാസിനെ ലക്ഷ്യമിട്ട് തന്നെ നടത്തിയ കൊലപാതകമാണ്. എന്തായിരുന്നു പ്രതികളുടെ യഥാർത്ഥ ലക്ഷ്യം എന്നത് പുറത്ത് വരണമെന്നും സർക്കാർ അപ്പീൽ പോകും എന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും റിയാസ് മൗലവിയുടെ സഹോദരൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe