പ്രതിരോധ മേഖലയിലെ സ്വകാര്യ വൽക്കരണം: പയ്യോളി വിവിധ ഇടങ്ങളിൽ സംയുക്ത ട്രേഡ് യൂണിയന്റെ പ്രതിഷേധ സമരം

news image
Jul 23, 2021, 8:35 pm IST

പയ്യോളി:  രാജ്യത്തിന്റെ പ്രതിരോധമേഖല സ്വകാര്യവത്കരിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ  പയ്യോളി ഏരിയയിൽ വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുൻപിൽ  പ്രതിഷേധ സമരം സംഘടിപ്പിച്ചു. പയ്യോളി പോസ്റ്റ് ഓഫീസിനു മുൻപിൽ  നടന്ന സമരം സി ഐ ടി യു ഏരിയ കമ്മിറ്റി അംഗം പി വി  സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ ടി രാജൻ അധ്യക്ഷനായി. വി രവീന്ദ്രൻ സ്വാഗതം പറഞ്ഞു.

പയ്യോളി പോസ്റ്റാഫീസിന് മുമ്പിൽ നടന്ന സമരം പി വി സചീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

 

പ്രതിരോധമേഖല സ്വകാര്യവത്കരിക്കുന്ന നടപടിക്കെതിരെ തിക്കോടിയിൽ സംയുക്ത ട്രേഡ് യൂണിയന്റെ പ്രതിഷേധ സമരം

തിക്കോടി: കേന്ദ്രസർക്കാർ പ്രതിരോധമേഖല സ്വകാര്യവത്കരിക്കുന്ന നടപടിക്കെതിരെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുൻപിൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധ സമരം. തിക്കോടി എഫ് സി ഐ ഗോഡൗണിന് മുമ്പിൽ നടന്ന സമരം എഫ് സി ഐവർക്കേഴ്സ് യൂണിയൻ സിെ ഐ ടി യു സംസ്ഥാന ജോയിന്റ്  സെക്രട്ടറി പി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കെ ശങ്കരൻ അധ്യക്ഷനായി. എൻ എം  പ്രദീപൻ സ്വാഗതം പറഞ്ഞു.

പ്രതിരോധ മേഖലയിലെ സ്വകാര്യ വൽക്കരണം: നന്തിയിൽ സംയുക്ത ട്രേഡ് യൂണിയന്റെ പ്രതിഷേധ സമരം

നന്തിബസാർ:  പ്രതിരോധമേഖലയിലെ കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ ത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നന്തി പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന സമരം സിഐടിയു ഏരിയ കമ്മിറ്റി അംഗം  കെ കുഞ്ഞികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കെ  വി അഷ്റഫ് അധ്യക്ഷനായി. ടി വി കെ വേലായുധൻ സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe