പ്രതിഷേധ കൂട്ടായ്മ താക്കീതായി; വളയം പൊലീസിനെതിരെ യൂത്ത് ലീഗ് പ്രക്ഷോഭം തുടങ്ങി

news image
Dec 3, 2013, 12:28 pm IST payyolionline.in

നാദാപുരം: മാഫിയാ സംഘത്തിന്റെ ചട്ടുകമായി മാറുകയും രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും അപമാനിക്കുകയും ചെയ്യുന്ന വളയം പോലീസിന്റെ നടപടിക്കെതിരെ നാദാപുരം നിയോജകമണ്ഡലം മുസ്ലീം യൂത്ത് ലീഗ്  പ്രക്ഷോഭം തുടങ്ങി.  ഒന്നാം ഘട്ടമായി  നടന്ന പ്രതിഷേധ കൂട്ടായ്മ പോലീസ് നടപടിക്കെതിരായ  താക്കീതായി. വളയം ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍  നിന്ന് പ്രകടനമായെത്തിയ  യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുയ്തേരി റോഡില്‍ സംഗമിച്ചു.  വിവിധ പഞ്ചായത്തുകളില്‍ നിന്നെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകരാണ് കൂട്ടായ്മയില്‍ അണിനിരന്നത്. മുസ്ലീം ലീഗ് ദേശീയ കൌണ്‍സിലര്‍  സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.  ജന നേതാക്കളെ അവഗണിച്ചു അധികകാലം മുന്നോട്ട് പോകാന്‍ കഴിയുമെന്ന് പോലീസ് ധരിക്കുന്നത്  മൌഡ്യമാണെന്ന്   അദേഹം പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട്‌ എം.കെ അഷറഫ് അധ്യക്ഷത വഹിച്ചു.  മണ്ഡലം ലീഗ് ട്രഷറര്‍ മുഹമ്മദ്‌ ബംഗ്ലത്ത്, വൈസ് പ്രസിഡണ്ട്‌ എം.പി സൂപ്പി, സെക്രട്ടറി എന്‍.കെ മൂസമാസ്റ്റര്‍, യൂത്ത് ലീഗ്  ജില്ലാ വൈസ് പ്രസിഡണ്ട്‌ വി.വി മുഹമ്മദലി, സംസ്ഥാന സമിതി അംഗങ്ങളായ കെ.മുഹമ്മദ്‌ സാലി, കെ.കെ നവാസ്,  ജില്ലാ കമ്മിറ്റി അംഗം മണ്ടോടി ബഷീര്‍ മാസ്റ്റര്‍,  മണ്ഡലം ജനറല്‍സെക്രട്ടറി അഹമ്മദ് കുറുവയില്‍,  ട്രഷറര്‍ കെ.എം സമീര്‍,  പഞ്ചായത്ത് ലീഗ്  പ്രസിഡണ്ട്‌ ടി.ടി കെ അമ്മത് ഹാജി, ജനറല്‍സെക്രട്ടറി ടി.എം.വി ഹമീദ്, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട്‌ വി.അബ്ദുല്‍ ജലീല്‍, മണ്ഡലം പ്രസിഡണ്ട്‌ സയ്യിദ് ശറഫുദ്ദീന്‍ ദേവര്‍ കോവില്‍,  സ്വതന്ത്ര കര്‍ഷക സംഘം മണ്ഡലം പ്രസിഡണ്ട്‌ കോറോത്ത് അഹമ്മദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു. കെ.പി ഷംസീര്‍ മാസ്റ്റര്‍, സുബൈര്‍ തോട്ടക്കാട്, ഹാരിസ് കൊത്തിക്കുടി, ഇ. മുഹമ്മദ്‌ ബഷീര്‍, സി.കെ നാസര്‍, അഷ്‌റഫ്‌ കൂരിക്കണ്ടി, നൌഷാദ്‌ ചെറുമോത്ത്, സി.വി കുഞ്ഞബ്ദുള്ള,  ഷഫീഖ് വാച്ചാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe