പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച്ച: പഞ്ചാബിൽ ഏഴ് പൊലീസുകാർക്ക് സസ്പെൻഷൻ

news image
Nov 26, 2023, 7:40 am GMT+0000 payyolionline.in

ചണ്ഡി​ഗഡ്: കഴിഞ്ഞവർഷം പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ച്ചയിൽ ഏഴ് പൊലീസുകാർക്ക് സസ്പെൻഷൻ. ഫിറോസ്പൂർ ജില്ലാ മുൻ പൊലീസ് സൂപ്രണ്ടും രണ്ട് ഡി.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പടെ ഏഴ് പൊലീസ് ഉദ്യോ​ഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി റാലിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സുരക്ഷാവീഴ്ചയുണ്ടായത്. കഴിഞ്ഞ വർഷം ജനുവരി അഞ്ചിനായിരുന്നു സംഭവം. കർഷക പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളമാണ് മേൽപ്പാലത്തിൽ കുടുങ്ങിയത്.

സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി സംസ്ഥാന ഉദ്യോഗസ്ഥരും സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe