പ്രവാചക വിരുദ്ധ പരാമർശം: നൂപുർ ശർമയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി

news image
Jan 12, 2023, 10:24 am GMT+0000 payyolionline.in

ന്യൂഡൽഹി∙ ടിവി ചർച്ചയ്ക്കിടെ പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ ഡൽഹി പൊലീസിന്റെ അനുമതി. നൂപുർ ശർമ ആവശ്യപ്പെട്ടതിനെത്തുടർന്ന് സ്വയം സുരക്ഷയ്ക്കായി തോക്ക് ലൈസൻസ് നൽകിയതായി ഡൽഹി പൊലീസ് അധികൃതർ അറിയിച്ചു. മേയ് 26ന് നടത്തിയ പരാമർശത്തിനു പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അവർ പരാതിപ്പെട്ടിരുന്നു.

നൂപുർ ശർമയുടെ പരാമർശം രാജ്യവ്യാപകമായ പ്രതിഷേധത്തിനും അക്രമത്തിനും ഇടയാക്കിയിരുന്നു. നൂപുർ ശർമയെ പിന്തുണച്ച മരുന്നുകട ഉടമ ഉമേഷ് കോൽഹെ മഹാരാഷ്ട്രയിലെ അമരാവതിയിൽ കൊല്ലപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ നൂപുർ ശർമയ്ക്ക് പിന്തുണ അറിയിച്ച രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരൻ കനയ്യ ലാൽ വെട്ടേറ്റു മരിച്ചിരുന്നു. നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe