പ്രവാസികളുടെ കാരുണ്യ പ്രവര്‍ത്തനം അതുല്യം: മുനവ്വറലി ശിഹാബ് തങ്ങള്‍

news image
Oct 22, 2013, 5:32 pm IST payyolionline.in

വാണിമേല്‍: ഗള്‍ഫ് നാടുകളില്‍ കഠിനാധ്വാനം  ചെയ്യുമ്പോഴും ആലംബഹീനരുടെ  കണ്ണീരൊപ്പാന്‍ പ്രവാസികള്‍ കാണിക്കുന്ന താല്പര്യം ഏറെ മാതൃകപരമാണെന്നും പാണക്കാട് സയ്യിദ് മുനവ്വറലി  ശിഹാബ് തങ്ങള്‍. ഖത്തര്‍ കെ.എം.സി.സി വാണിമേല്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി ഫാമിലി  മജ് ലിസിന്റെ സമാപന   സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ നവാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട്‌ പി.xx ഹാജിയെ  ജില്ലാ ലീഗ് പ്രസിഡണ്ട്‌   ഉമ്മര്‍ പാണ്ടികശാലയും, ആദ്യകാല പ്രവാസികളെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി സി.കെ സുബൈറും ആദരിച്ചു. അഹമ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടെരി, മുഹമ്മദ്‌ ബംഗ്ലത്ത്, എം.കെ അഷ്‌റഫ്‌, വി.കെ മൂസമാസ്റ്റര്‍,സി.സൂഫി മാസ്റ്റര്‍, സി.കെ മമ്മുമാസ്റ്റര്‍, അഹമ്മദ് പുത്തലത്ത്, ടി.കെ ഖാലിദ് മാസ്റ്റര്‍, എം.പി ഷംസുദ്ദീന്‍,ആരിഫ് താവോട്ട് എന്നിവര്‍ സംസാരിച്ചു.രാവിലെ ആരംഭിച്ച സഹമന്നിന്റെ ഉദ്ഘാടനം മുസ്ലീംലീഗ്  സംസ്ഥാന സമിതി അംഗം സി.വി എം വാണിമ്മല്‍ നിര്‍വ്വഹിച്ചു. കെ.കെ  കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ പൂന്തോട്ടം, എം.കെ മജീദ്‌, സി.വി മൊയ്തീന്‍ ഹാജി, സുബൈര്‍ കോട്ടക്കാട്, കെ.വി കുഞ്ഞമ്മദ് മാസ്റ്റര്‍, കണ്ടിയില്‍ മുഹമ്മദ്‌, കെ.സി ഷൌക്കത്ത്, വയലും കര മൊയ്തു, സി.കെ ഫൈനല്‍, ടി.കെ അജ്മല്‍, വി പി ലത്തീഫ് പ്രസംഗിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌  സുഹ്റ മമ്പാട് ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ കെ.സൈനബ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം പി.സുരയ്യ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന സെഷന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ എന്‍.കെ മൂസ്സ മാസ്റ്റര്‍ ഉദ്ഘടാനം ചെയ്തു. മമ്മു മീത്തലെ കാലത്തില്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യ ജീവിതത്തിലെ പ്രവാസി എന്ന വിഷയത്തില്‍ ‘സൈന്‍’ ഡയരക്ടര്‍ റാഷിദ് ഗസ്സാലി കുളിവയല്‍ പ്രഭാഷണം നടത്തി. മുഹമ്മദ്‌ ബംഗ്ലത്ത്, അഷറഫ് കൊറ്റാല, സി സൂപ്പി മാസ്റ്റര്‍, സി.സി ജാതിയേരി, തെങ്ങലക്കാണ്ടി അബ്ദുല്ല, നടുക്കണ്ടി മൊയ്തു, വി.പി അമ്മത് ഹാജി, കെ.കെ ഹയീം കുന്നിയില്‍ കുഞ്ഞമ്മത്, കെ.വി അനസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സംഗീത വിരുന്നും നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe