പ്രവാസികളുടെ യാത്രാ വിലക്ക് നീക്കാൻ അടിയന്തര ഇടപെടൽ വേണം: തിക്കോടിയില്‍ കേരള- പ്രവാസി സംഘത്തിന്റെ ധര്‍ണ്ണ

news image
Jul 19, 2021, 5:37 pm IST

 

തിക്കോടി :  വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക് നീക്കുന്നതിന് ഇടപെടാത്ത കേന്ദ്ര സർക്കാർ നയത്തിനെതിരെ കേരള- പ്രവാസി സംഘത്തിന്റെ  നേതൃത്വത്തിൽ തിക്കോടി പോസ്റ്റ് ഓഫീസിന് മുമ്പിൽ  ധര്‍ണ്ണ നടത്തി.

ധർണ്ണ  ബിജു കളത്തിൽ ഉദ്ഘാടനം ചെയ്തു. വി.പി.രാമചന്ദ്രൻ അദ്ധ്യക്ഷനായി. കേരള പ്രവാസി സംഘം നേതാവ് കബീർ സലാല അഭിവാദ്യം ചെയ്തു. പി ടി നാരായണൻ സ്വാഗതം പറഞ്ഞു. എന്‍ എം അബ്ദുള്ള കൂട്ടി, എം.കെ മുരളി  എന്നിവർ നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe