വടകര: നല്ല സമയത്ത് വിദേശ രാജ്യങ്ങളിൽ പോയി ജിവിതവും സൗഖ്യവും ത്യജിച്ച് കഷ്ടപ്പെട്ട് കേരളത്തിന്റെ നട്ടെല്ലായി വിദേശനാണ്യം നേടിത്തന്ന പ്രവാസികൾക്ക് ക്ഷേമപെൻഷൻ പതിനായിരം രൂപയെങ്കിലും നൽകണമെന്ന് ജനത പ്രവാസി സെൻറർ വടകര മണ്ഡലം കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
കേരളത്തിന്റെ ഇന്ന് കാണുന്നതും, അനുഭവിക്കുന്നതുമായ വികസന പ്രവർത്തനങ്ങൾക്ക് പ്രവാസികളുടെ പങ്ക് ഏറെ വലുതാണ്. കൺവെൻഷൻ എൽ.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജൻ കൊളാവി പാലം അധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.ഭാസ്കരൻ, മണ്ഡലം പ്രസിഡണ്ട് കെ.കെ.കൃഷ്ണൻ, കെ.ടി.ദാമോദരൻ, പ്രസാദ് വിലങ്ങിൽ, എന്നിവർ പ്രസംഗിച്ചു. നെല്ലോളി ചന്ദ്രൻ സ്വാഗതവും പി.കെ.ശശി നന്ദിയും പറഞ്ഞു.