തിരുവനന്തപുരം : റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കുന്നതിനായി തയാറാക്കി വരുന്ന “പ്രവാസി മിത്രം പോർട്ടലിന്റെ സംസ്ഥാനതല നോഡൽ ഓഫിസറായി ലാൻഡ് റവന്യൂ കമീഷണറേറ്റിലെ അസിസ്റ്റന്റ് കമീഷണറെ (എൽ.ആർ) നിയോഗിച്ച് ഉത്തരവ്.
പോർട്ടലിൽ ലഭിക്കുന്ന അപേക്ഷകളും പരാതികളും സംസ്ഥാന തലത്തിൽ കൈകാര്യം ചെയ്യുന്നതിനാണ് അസിസ്റ്റന്റ് കമീഷണറെ നിയോഗിച്ചത്. ജില്ലാ തലത്തിൽ ഡെപ്യൂട്ടി കലക്ടർ (ആർ.ആർ) നോഡൽ ഓഫീസറായിട്ടുള്ള ജില്ലാ തല സെല്ലുകളും രൂപീകരിച്ചാണ് ഉത്തരവ്.
ലാൻഡ് റവന്യൂ കമീഷണർ ഇക്കാര്യത്തിൽ മെയ് രണ്ടിന് ശിപാർശ സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.