പ്രശസ്ത സാഹിത്യകാരൻ യു.കെ.കുമാരന്റെ വീട്ടിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു

news image
Feb 22, 2021, 11:39 am IST

പയ്യോളി : തച്ചൻകുന്ന് ഭാവന കലാവേദി ആന്‍റ്  ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത സാഹിത്യകാരൻ യു.കെ.കുമാരന്റെ കണ്ടു കണ്ടിരിക്കെ എന്ന നോവലിനെ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു. തച്ചൻ കുന്നിലുള്ള നോവലിസ്റ്റിന്റെ വീട്ടുമുറ്റത്തു വെച്ചു നടന്ന പരിപാടി പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീക്ക് ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.

മാതാണ്ടി അശോകൻ ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി മുഖ്യപ്രഭാഷണം ചെയ്തു.പി.എം.അഷ്റഫ് ,സി.എം .മനോജ്‌ കുമാർ എന്നിവർ ആശംസകൾ നേർന്നു.  ചന്ദ്രൻ തോട്ടത്തിൽ സ്വാഗതവും കെ.കെ.ജോഷി നന്ദിയും രേഖപ്പെടുത്തി.

യുവകവിയും തിരക്കഥാകൃത്തുമായ അഖിൽ രാജിന് നോവലിന്റെ രണ്ടാം പതിപ്പ് നോവലിസ്റ്റ് നൽകി. നോവലിലെ കഥാപാത്രമായ മഠത്തിൽ അബ്ദുൾ അസീസിനെ ചന്ദ്രശേഖരൻ തിക്കോടി പൊന്നാടയണിയിച്ചു.ചടങ്ങിൽ മാതാണ്ടി അശോകൻ രചിച്ച ‘സമ്പൂണ്ണ മലയാള‘മെന്ന കൃതി യു.കെ.കുമാരൻ പ്രകാശനം ചെയ്തു.വടക്കയിൽ ഷഫീക്ക്‌ ഏറ്റു വാങ്ങി. പുസ്തകത്തിന്റെ ആദ്യവില്പന എം.ഡി.ഗീത സ്വീകരിച്ചു.

നോവൽ ചർച്ചയിൽ എം.എ.വിജയൻ മോഡറേറ്ററായി. കെ.വി.ശശികുമാർ ,കെ.അബ്ദുറഹിമാൻ മാസ്റ്റർ, റഷീദ് പാലേരി, പുനത്തിൽ ഗോപാലൻ മാസ്റ്റർ, അനീഷ് പാറേമ്മൽ, ജിതേഷ് പുനത്തിൽ, കാര്യാട്ട് കാർത്തികേയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നാഗത്ത് കുഞ്ഞിക്കണാരൻ കവിത ആലപിച്ചു. യു.കെ.കുമാരൻ മറുപടി പ്രസംഗം നടത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe