പ്രസവത്തിനിടെ തെരുവ് പട്ടിയെ അടിച്ചോടിച്ചു; പാ​തി പു​റ​ത്തു വ​ന്ന കു​ഞ്ഞു​മാ​യി അലച്ചിൽ, കുട്ടികൾ ചത്തു

news image
Sep 23, 2022, 9:22 am GMT+0000 payyolionline.in

മലപ്പുറം: നിലമ്പൂർ ച​ന്ത​ക്കു​ന്നി​ല്‍ പ്ര​സ​വ​ത്തി​നി​ടെ തെ​രു​വു​പ​ട്ടിയെ അടിച്ചോടിച്ചു. കഴിഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. ര​ണ്ടു കു​ഞ്ഞു​ങ്ങ​ള്‍ പു​റ​ത്തെ​ത്തി​യ ശേ​ഷം മൂ​ന്നാ​മ​ത്തെ കു​ഞ്ഞി​ന്‍റെ ത​ല പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് പ​ട്ടി​യു​ടെ ന​ടു​വി​ന് ആ​രോ വ​ടി​കൊ​ണ്ട​ടി​ച്ച​ത്. പ​ട്ടി പ്രാ​ണ​വേ​ദ​ന​യോ​ടെ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പാ​തി പു​റ​ത്തു വ​ന്ന കു​ഞ്ഞു​മാ​യി പ​ട്ടി അ​ല​യു​ന്ന​ത് കഴിഞ്ഞ ദിവസം രാ​വി​ലെ​യാ​ണ് സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​കരുടെ ശ്രദ്ദ​യി​ല്‍​പ്പെ​ട്ട​ത്.

 

തുടർന്ന് എ​മ​ര്‍​ജ​ന്‍​സി റെ​സ്ക്യു ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ട്ടി​യെ പി​ടി​കൂ​ടി വെ​റ്റ​റി​ന​റി ഹോ​സ്പി​റ്റ​ലി​ലെ​ത്തി​ച്ചു. ഡോ​ക്ട​ര്‍ ല​ഘു​ശ​സ്ത്ര​ക്രി​യ ന​ട​ത്തി പട്ടിയു​ടെ വ​യ​റ്റി​ല്‍ നി​ന്ന് പാ​തി​പു​റ​ത്തു​വ​ന്ന​ത​ട​ക്കം ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. ച​ത്ത് അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃതദേഹങ്ങൾ. പ്ര​സ​വി​ച്ച ര​ണ്ടു കു​ഞ്ഞു​ങ്ങ​ളെ വ​ഴി​യ​രി​കി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി അ​മ്മ​യ്ക്ക​രി​കി​ലാ​ക്കി കൂ​ട്ടി​ല​ട​ച്ചു. പി​ന്നീ​ട് വൃ​ത്തി​യാ​ക്കാ​ന്‍ കൂ​ട് തു​റ​ന്ന​പ്പോ​ള്‍ ത​ള്ള​പ്പ​ട്ടി ഓ​ടി​പ്പോ​യി. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും മറ്റും പാ​ലും ബി​സ്ക​റ്റും കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്നു​ണ്ട്. കു​ഞ്ഞു​ങ്ങ​ളെ തേ​ടി ത​ള്ള​പ്പ​ട്ടി വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ കൂ​ടി​ന്‍റെ വാ​തി​ല്‍ തു​റ​ന്നി​ട്ടി​ട്ടു​ണ്ട്. എ​തെ​ങ്കി​ലും വീ​ട്ടു​പ​രി​സ​ര​ത്ത് പ്ര​സ​വി​ക്കു​മ്പോഴാ​കാം പ​ട്ടി​ക്ക് അ​ടി​യേ​റ്റ​തെ​ന്ന് ക​രു​തു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe