പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റ്: പയ്യോളിയിൽ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം

news image
Oct 4, 2021, 7:12 pm IST

പയ്യോളി: യുപിയിൽ ലഖിംപുർ മേഖലയിൽ സംഘർഷബാധിത പ്രദേശവും കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെയും സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശ് പോലീസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
മഠത്തിൽ നാണു മാസ്റ്റർ, പി.ബാലകൃഷ്ണൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, ഇ ടി പത്മനാഭൻ, കെ.ടി വിനോദൻ, വടക്കയിൽ ഷഫീഖ്, പി.എം ഹരിദാസന്‍, ഇ കെ ശീതൾ രാജ്, ഷൗക്കത്ത് കോട്ടക്കൽ, ഏഞ്ഞിലാടി അഹമ്മദ്, അൻവർ കായിരികണ്ടി, ടി.സി ശൈലജ, നിധിൻ പൂഴിയിൽ, സി.കെ ഷഹനാസ്, നിഷാദ് കിഴൂർ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe