24
Tuesday
Nov 2020
Home > ആര്യകല്‍പ

പ്രീ-റിക്രൂട്ട്‌മെന്റ് ക്യാമ്പിനെതിരെ വടകരയില്‍ പ്രതിഷേധം; സംഘാടകരെ തടഞ്ഞു

Thursday 29 DECEMBER 2016

വടകര: സൈന്യത്തിലേക്കും പോലീസിലേക്കുമുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി പരിശീലനംനല്‍കുന്ന സ്ഥാപനത്തിലേക്ക് ആളെക്കൂട്ടാന്‍ വടകര ബി.ഇ.എം. സ്‌കൂളില്‍ സ്വകാര്യസ്ഥാപനം സംഘടിപ്പിച്ച ക്യാമ്പിനെതിരെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം. ക്യാമ്പിന് സ്‌കൂളധികൃതരും പോലീസും അനുമതി നല്‍കിയിരുന്നില്ല. നിശ്ചിതസമയത്ത് സംഘാടകരും എത്തിയില്ല. ഇതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഒരു മണിക്കൂറിനുശേഷം സ്ഥലത്തെത്തിയ ക്യാമ്പിന്റെ സംഘാടകരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും തടഞ്ഞുവെച്ചു. സംഘത്തിലുണ്ടായിരുന്ന ഒരാളെ വെയിലില്‍ നിര്‍ത്തിച്ചും ഇവര്‍ പ്രതിഷേധിച്ചു. ഒരു സ്ത്രീയെ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് പോലീസാണ് രക്ഷപ്പെടുത്തിയത്. ബറ്റാലിയന്‍ പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിങ് ക്യാമ്പ് എന്നു പേരിട്ട ക്യാമ്പിലേക്ക് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി മൂവ്വായിരത്തിലേറെ വിദ്യാ ര്‍ഥികളാണ് ബുധനാഴ്ച പുലര്‍ച്ചെമുതല്‍ ഒഴുകിയത്.

ഓരോ പ്രദേശത്തെയും സ്‌കൂളുകള്‍ വഴിയാണ് ക്യാമ്പ് സംബന്ധിച്ച കത്തും നോട്ടീസും കുട്ടികള്‍ക്ക് വിതരണംചെയ്തത്. പ്രധാനമായും പ്ലസ് ടു വിദ്യാര്‍ഥികളാണ് എത്തിയത്. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.ബി, കേരള പോലീസ്, ഫോറസ്റ്റ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ് എന്നീ സേനകളിലേക്ക് തൊഴില്‍ നേടാനുതകുന്നതരത്തിലുള്ള പരിശീലനകളരിയാണ് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ് ക്യാമ്പെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. പ്രീ-റിക്രൂട്ട്‌മെന്റ് ക്യാമ്പെന്ന പേരും തെറ്റിദ്ധരിക്കപ്പെട്ടു. പലരും ആര്‍മിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ക്യാമ്പായാണ് തെറ്റിദ്ധരിച്ചത്. പുലര്‍ച്ചെ അഞ്ചുമണി മുതല്‍ ഇവിടേക്ക് വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. ഒമ്പതുമണിക്ക് ക്യാമ്പ് തുടങ്ങുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ 10 മണി യായിട്ടും സംഘാടകര്‍ എത്താത്തതോടെ പ്രതിഷേധമുയര്‍ന്നു. ഇതിനിടെ ചിലര്‍ എത്തി ഗേറ്റ് തുറന്നു. എന്നാല്‍ പോലീസിന്റെ അനുമതിയില്ലാതെ ക്യാമ്പ് നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞിരുന്നതായി സ്‌കൂളധികൃതര്‍ വ്യക്തമാക്കി.   അനുമതിനല്‍കില്ലെന്ന് കഴിഞ്ഞ ദിവസംതന്നെ പോലീസും ഇവരെ അറിയിച്ചിരുന്നു. ബുധനാഴ്ചയും ഈ നിലപാട് പോലീസ് ആവര്‍ത്തിച്ചു. എന്നാല്‍ പിന്നീട് കാറിലെത്തിയവര്‍ എസ്.പി.യുടെ അനുമതികിട്ടിയെന്ന് പറഞ്ഞെങ്കിലും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇവര്‍ക്കെതിരെ തിരിഞ്ഞു. ക്യാമ്പില്‍പങ്കെടുക്കുന്ന വിദ്യാര്‍ഥികളില്‍ ഒരുവിഭാഗത്തെ തങ്ങളുടെ സ്ഥാപനത്തിലെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരമൊരു പരിപാടി. സ്ഥാപനത്തില്‍ ചേര്‍ന്നാല്‍ 15000 രൂപ ഫീസും നല്‍കണം.

എന്നാല്‍ ഇതൊന്നും വിദ്യാര്‍ഥികളെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് ആരോപണം. ഇതെല്ലാം ഇവിടെ എത്തിയശേഷമാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും അറിഞ്ഞത്. മാത്രമല്ല 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ചോദിച്ചതായും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്. ഇത്രയും വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി സ്‌കൂളിനില്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് അനുമതി നിഷേധിച്ചതെന്ന് പോലീസ് പറഞ്ഞു. മാത്രമല്ല പ്രീറിക്രൂട്ട്‌മെന്റ് ട്രെയിനിങ് ക്യാമ്പെന്ന പേരിലുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത് നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായി വടകര സി .ഐ. പറഞ്ഞു.   എന്നാല്‍ ഇതേ പോലുള്ള ക്യാമ്പ് മറ്റ് സ്ഥലങ്ങളിലും നടത്തിയിരുന്നെന്നും ഇതില്‍ തട്ടിപ്പില്ലെന്നും സ്ഥാപന അധികൃതര്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ താത്പര്യമുള്ളവര്‍ മാത്രമാണ് സ്ഥാപനത്തില്‍ ചേരേണ്ടതുള്ളൂ. സ്ഥാപനത്തിന്റെ രേഖകളെല്ലാം എസ്.പി.യുടെ മുന്നില്‍  ഹാജരാക്കിയിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.

 

 

അഴിയൂര്‍ പഞ്ചായത്ത്‌ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം‍

Monday 23 NOVEMBER 2020

അഴിയൂര്‍ :  ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കണ്‍വീനര്‍ പാമ്പള്ളി ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. പ്രദീപ് ചോമ്പാല, വി പി പ്രകാശന്‍ ഹാരിസ് മുക്കാളി, പി.രാഘവന്‍ മാസ്റ്റര്‍, രാമത്ത് പുരുഷു, കെ പി .വിജയന്‍, കെ.പി.രവീന്ദ്രന്‍, പി.ബാബുരാജ് (വാര്‍ഡ് സ്ഥാനാര്‍ത്ഥി), എന്നിവര്‍ ചടങ്ങില്‍   പ്രസംഗിച്ചു. മുഹമ്മദ് പാണത്തോടി(ചെയര്‍), പുരുഷു രാമത്ത്(കണ്‍) പി.പി.ഭാസ്‌കരന്‍(ട്രഷ) എന്നിവര്‍ ഭാരവാഹികളായി.

 

 

.

ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ്നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

 

 

 

 

 

error: Content is protected !!