പ്ലസ്‌ വൺ പരീക്ഷയിൽ ആശങ്ക വേണ്ട; സ്‌കൂൾ തുറക്കൽ ആരോഗ്യവകുപ്പുമായി ആലോചിച്ച്‌ തീരുമാനിക്കും : മന്ത്രി ശിവൻകുട്ടി

news image
Sep 18, 2021, 9:51 am IST

തിരുവനന്തപുരം: പ്ലസ്‌വൺ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടപ്പിൽ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ആശങ്ക വേണ്ട.

പരീക്ഷ തീയതിയിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ടൈംടേബിൾ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പും മറ്റ്‌ വകുപ്പുകളുമായി ആലോചിച്ച ശേഷം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

ആവശ്യമായ ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്. എല്ലാം പഴുതുകൾ അടച്ചുള്ള ഒരുക്കങ്ങളാണ് വേണ്ടത്‌.  നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറും. വിവിധ വകുപ്പുകളുടെ സഹകരണം ഇതിനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe