ദില്ലി: പ്ലസ് ടു സീറ്റ് നിഷേധിച്ച കേരള സർക്കാർ നടപടിക്കെതിരെ ഹർജിയുമായി മലപ്പുറം മുന്നിയൂർ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സുപ്രീംകോടതിയെ സമീപിച്ചു. പ്ലസ് ടു വിന് കുട്ടികൾക്ക് പഠിക്കാൻ സീറ്റ് തികയുന്നില്ലെന്നു സുപ്രീംകോടതിയിൽ നല്കിയ അപ്പീലില്‍ പറയുന്നു.
മലപ്പുറം ജില്ലയിൽ പ്ലസ് ടു സീറ്റുകൾ അപര്യാപ്തമെന്നും ഹർജിയിൽ ഉണ്ട്. നേരത്തെ ഇവരുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.