പൗരത്വ ഭേദഗതി നിയമത്തിനെതിരെ മേപ്പയ്യൂരിൽ യുഡിഎഫിന്റെ പ്രതിഷേധ പ്രകടനം

news image
Mar 12, 2024, 3:26 pm GMT+0000 payyolionline.in

 

മേപ്പയ്യൂർ: മോദി സർക്കാർ നടപ്പിൽ വരുത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. പ്രകടനത്തിന് യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ, കൺവീനർ എം.കെ അബ്ദുറഹിമാൻ,പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ, എ.വി അബ്ദുള്ള,കെ.പി വേണുഗോപാൽ, എം.എം അഷറഫ്, സി.പി നാരായണൻ, കെ.എം.എ അസീസ്, മുജീബ് കോമത്ത്, ആന്തേരി ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ  പ്രതിഷേധ പ്രകടനം.

തുടർന്ന് നടന്ന പ്രതിഷേധ സംഗമം നിയോജകമണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി. പി.കെ അനീഷ്, എം.കെ അബ്ദുറഹിമാൻ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe