ഫറോക്ക് പഴയ പാലത്തിൽ അപകടം; ശബരിമല തീർത്ഥാടകരുടെ ബസ് കമാനത്തിൽ ഇടിച്ച് തകർന്നു

news image
Jan 12, 2023, 4:58 am GMT+0000 payyolionline.in

കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ വീണ്ടും അപകടം. ശബരിമല തീർഥാടകവുമായി വന്ന ബസ്സാണ് പാലത്തിൻറെ  കമാനത്തിൽ  ഇടിച്ചു തകർന്നത്. കർണാടകയിൽ നിന്നും എത്തിയ തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.  വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കമാനത്തിന് ഇടിച്ച് ബസിൻ്റെ മുകൾഭാഗം പൂർണ്ണമായി തകർന്ന നിലയിലാണ്.

30 തീർത്ഥാടകർ വാഹനത്തിൽ ഉണ്ടായിരുന്നു. ലക്ഷങ്ങൾ മുടക്കി നവീകരിച്ച ഫറോക്ക് പഴയ പാലത്തിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. പാലത്തിൻ്റെ ഉദ്ഘാടനം വലിയ ആഘോഷമായാണ് നടന്നത്. എന്നാൽ രണ്ട് ബസുകൾക്ക് ഒരേസമയം കടന്നു പോകാൻ ഇടമില്ലാത്ത പാലത്തിന് പകരം പുതിയ പാലം വേണമെന്ന ആവശ്യം ശക്തമാണ്. പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലം ആയിട്ടും വകുപ്പ് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷപവും ശക്തമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe