ഫീച്ചര്‍ ഫോണുകളുടെ വില്‍പ്പനയില്‍ ഇടിവ്

news image
Nov 20, 2013, 12:45 pm IST payyolionline.in
ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ഫോണുകളുടെ വില്‍പ്പന തുടങ്ങിയതിന് ശേഷം ആദ്യമായി ഫീച്ചര്‍ ഫോണുകളുടെ വില്‍പ്പന ഇടിഞ്ഞു. ജൂലൈ- സെപ്റ്റംബര്‍ മാസങ്ങളില്‍ വില്‍പ്പന 0.8 ശതമാനം ഇടിഞ്ഞ് 51.8 മില്ല്യണ്‍ യൂണിറ്റുകളാണെന്നാണ് സൈബര്‍ മീഡിയ റിസേര്‍ച്ച് റിപ്പോര്‍ട്ട് ചെയ്തു.ജൂലൈ- സെപ്റ്റംബര്‍ മാസങ്ങളില്‍ മൊബൈല്‍ ഹാന്‍ഡ് സെറ്റുകളുടെ ഇറക്കുമതി 10.9 ശതമാനം വര്‍ധിച്ച് 62.9 മില്ല്യണ്‍ യൂണിറ്റുകള്‍. സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന 152.3 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2012-13 സാമ്പത്തിക വര്‍ഷം മൂന്നാം ക്വാര്‍ട്ടറില്‍ 51.8 മില്ല്യണ്‍ ഫീച്ചര്‍ ഫോണുകളും 11.1 മില്ല്യണ്‍ സ്മാര്‍ട്ട് ഫോണുകളുമാണ് വിറ്റഴിച്ചത്. സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ യുവതയെ കീഴടക്കിയതിന്‍റെ ലക്ഷണങ്ങളാണ് വിപണിയില്‍ നിന്നും ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്മാര്‍ട്ട് ഫോണുകളുടെ വിലക്കുറവ് തന്നെയാണ് വിപണി കീഴക്കാന്‍ കാരണമായത്. ഇത്തരത്തിലുള്ള സാധാരണ സ്മാര്‍ട്ട് ഫോണുകളുടെ ആവിര്‍ഭാവമാണ് സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന വര്‍ധിക്കാന്‍ കാരണമായത്.

ഫീച്ചര്‍ ഫോണുകളുടെ വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത് നോക്കിയ തന്നെയാണ് വിപണിയുടെ 18.9 ശതമാനം ഷെയറാണ് സ്വന്തമാക്കിയത്. തൊട്ടു പിന്നില്‍ 12 ശതമാനം ഷെയറുമായി സാംസങും, 10.8 ശതമാനം ഷെയറുമായി മൈക്രോമാക്സും വിപണിയിലുണ്ട്.

രാജ്യത്തെ മൊത്തം മൊബൈല്‍ ഫോണുകളുടെ വില്‍പ്പനയുടെ 17.6 ശതമാനവും സ്വന്തമാക്കിയിരിക്കുന്നത് സ്മാര്‍ട്ട്ഫോണുകളാണ്. 33.9 ശതമാനം മാര്‍ക്കറ്റ് ഷെയറുമായി സാംസങ് തന്നെയാണ് ഒന്നാമത് നില്‍ക്കുന്നത്. മൈക്രോമാക്സ് (19.7%) കാര്‍ബണ്‍ (9.5%) ഷെയറുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe