ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി

news image
Dec 23, 2020, 2:13 pm IST

ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി. വെല്ലാഡോളിഡിനെതിരായ മത്സരത്തിൽ ബാഴ്സയ്ക്കായി തന്‍റെ 644ാമത് ഗോൾ നേടിയാണ് മെസ്സി ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡ് സ്വന്തമാക്കിയത്.

മത്സരത്തിൽ 3-0ന് ബാഴ്സ ജയിച്ചു. 1956- 74 കാലയളവിൽ സാന്‍റോസിനായി കളിച്ച പെലെ നേടിയ 643 ഗോളുകളുടെ റെക്കോർഡാണ് വഴിമാറിയത്. വലന്‍സിയക്കെതിരായ കഴിഞ്ഞ ദിവസത്തെ മല്‍സരത്തില്‍ മെസി പെലെയുടെ റെക്കോര്‍ഡിനൊപ്പമെത്തിരുന്നു.

ഇന്നലത്തെ മത്സരത്തിൽ 65ാമത് മിനുട്ടിലാണ് മെസ്സി ഗോൾ നേടിയത്. 21ാമത് മിനുട്ടിൽ ഒരു ഗോൾ അസിസ്റ്റും മെസിയുടെ വകയായി ഉണ്ടായിരുന്നു. ലാങ്ഗ്‍ലെയ്റ്റ്, ബ്രാത്ത്‍വെയ്റ്റ് എന്നിവരാണ് ബാഴ്സയ്ക്കായി മറ്റ് രണ്ട് ഗോളുകൾ നേടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe