ഫെഡറല്‍ ബാങ്ക് ജീവനക്കാരുടെ അവയവദാനം ശ്രദ്ധേയമായി

news image
Dec 9, 2013, 3:21 pm IST payyolionline.in

മേപ്പയൂര്‍: മേപ്പയൂരില്‍ ഫെഡറല്‍ ബാങ്ക് ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ജീവനക്കാര്‍ അവയവദാനം ചെയ്തത് ശ്രദ്ധേയമായി. ബാങ്കിലെ മുഴുവന്‍ ജീവനക്കാരുടേയും അവയവദാന സമ്മതപത്രം ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രീഷന്‍ വടകര ചാപ്റ്റര്‍ പ്രസിഡന്റ് സോന മുരളീധരന് സമര്‍പ്പിച്ചു. ഫെഡറല്‍ ബാങ്ക് ഒന്നാം വാര്‍ഷികാഘോഷ പരിപാടി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.ആര്‍ വിജയകുമാര്‍ ഉല്‍ഘാടനം ചെയ്തു. അസി: ജനറല്‍ മാനേജര്‍ കെ.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍, ഗ്രാമപഞ്ചായത്ത് അംഗം ഷര്‍മിന കോമത്ത്, ഡോ: എം.മുരളീധരന്‍, ഷംസുദ്ദീന്‍ കമ്മന, മധുസൂദനന്‍, പക്രന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നിക്ഷേപസംഗമവും നടന്നു. ബാങ്ക് മാനോജര്‍ കെ.എം ബാലകൃഷ്ണന്‍  സ്വാഗതവും കെ.വി ഷൈബു നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe