ഫോട്ടോ എഡിറ്റര്‍, സ്റ്റിക്കര്‍ നിര്‍ദ്ദേശം അടക്കം വാട്ട്സ്ആപ്പ് വെബിന് മൂന്ന് പുതിയ ഫീച്ചറുകൾ

news image
Nov 8, 2021, 3:21 pm IST

വാട്ട്സ്ആപ്പ് അതിന്റെ വെബിലേക്ക് പുതിയ സവിശേഷതകള്‍ കൂട്ടിചേര്‍ത്തു. വാട്ട്സ്ആപ്പ് വെബില്‍ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുള്ള കഴിവ്, ലിങ്കുകള്‍ പ്രിവ്യൂ, പുതിയ സ്റ്റിക്കര്‍ നിര്‍ദ്ദേശം എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഔദ്യോഗിക ട്വിറ്റര്‍അക്കൗണ്ടിലൂടെയാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചത്. നിങ്ങള്‍ ചാറ്റ് ചെയ്യുന്ന രീതി അപ്ഡേറ്റ് ചെയ്യുന്നതിനായി വാട്ട്സ്ആപ്പ് വെബില്‍ മാറ്റങ്ങള്‍ വരുത്തുന്നതായി കമ്പനി അറിയിച്ചു.

 

 

 

 

ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഏത് വാട്ട്സ്ആപ്പ് സ്‌ക്രീനില്‍ നിന്നും സ്റ്റിക്കറുകളും ടെക്സ്റ്റുകളും ക്രോപ്പ് ചെയ്യാനും അവരുടെ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും കഴിയും. ഫോട്ടോ എഡിറ്റര്‍ ഉപയോക്താക്കളെ അവരുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ നിന്ന് അയയ്ക്കുമ്പോള്‍ തന്നെ അവരുടെ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ അനുവദിക്കും. ആപ്പിനായി സ്റ്റിക്കര്‍ നിര്‍ദ്ദേശങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

 

 

ഉപയോക്താക്കള്‍ക്ക് അവര്‍ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ മികച്ച സ്റ്റിക്കര്‍ കണ്ടെത്താനാകും. ഇതിനകം തന്നെ നിലവില്‍ ഇത്തരം ഇമോജി സജ്ജഷനുകള്‍ ഉണ്ട്. ഇതിനു സമാനമാണ് പുതിയ ഫീച്ചര്‍. ഇതിന് പുറമെ ലിങ്ക് പ്രിവ്യൂകളും വാട്ട്സ്ആപ്പ് വെബില്‍ വരുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് എന്താണ് ക്ലിക്ക് ചെയ്യുന്നതെന്ന് അറിയാന്‍ ലിങ്ക് പ്രിവ്യൂകള്‍ സഹായിക്കുമെന്ന് കമ്പനി പറയുന്നു. വാര്‍ത്തകള്‍, വീഡിയോകള്‍ അല്ലെങ്കില്‍ രസകരമായ ട്വീറ്റ്, സ്നീക്ക് പീക്ക് എന്നിവ ഷെയര്‍ ചെയ്യാന്‍ ഇനി വളരെ എളുപ്പത്തില്‍ കഴിയും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe