ഫോൺവിവരങ്ങൾ ചോർത്തി ബാങ്കിൽ നിന്നും പണം തട്ടിയ 12അംഗ സംഘം ഡൽഹിയില്‍ പിടിയിൽ

news image
Nov 25, 2021, 3:09 pm IST

ന്യൂഡൽഹി: ഫോൺവിവരങ്ങൾ ചോർത്തി ബാങ്കിൽ നിന്നും പണം തട്ടിയ 12അംഗ സംഘം പിടിയിൽ. ഡൽഹി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായവർ ആയിരത്തോളം കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ജാർഖണ്ഡ് ജംതര സ്വദേശികളാണ് പിടിയിലായവരെല്ലാം. ബംഗ്ലൂർ, വെസ്റ്റ് ബംഗ്ലാൾ എന്നിവിടങ്ങളിൽ നിന്നായാണ് പന്ത്രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയതത്.

 

 

 

 

വ്യാജ വെബ്സൈറ്റുകളിലൂടെയും മാൽവെയറുകളിലൂടെയുമാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് സൈബർസെൽ ഡെപ്യൂട്ടി കമ്മീഷ്ണർ അറിയിച്ചു. മാൽവെയറുകൾ തങ്ങളുടെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുകയും ഇതിനിടെ ബാങ്കിങ് വിവരങ്ങൾ ചോർത്തുകയുമായിരുന്നു രീതി. ഈ വിവരങ്ങൾ ഉപയോഗിച്ച് ഇരകളുടെ ഫോണിൽ നിന്ന് ഒടിപിയടക്കമുള്ള വിവരങ്ങൾ ചോർത്തിയാണ് പണം തട്ടിയെടുത്തിരുന്നത്.
27.10 ലക്ഷം രൂപ നഷ്ടപ്പെട്ടയാൾ പോലീസിൽ പരാതി നൽകിയ ശേഷമാണ് സംഭവം പുറംലോകമറിഞ്ഞതെന്നും പോലീസ് അറിയിച്ചു.

 

 

ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്ത മുഹമ്മദ് മുജാഹിത് അൻസാരി, ആസിഫ് അൻസാരി, ഗുലാബ് അൻസാരി, ഷഹന്വാസ് അൻസാരി, ബഹറുദ്ദീൻ അൻസാരി, ബസറുദ്ദീൻ അൻസാരി എന്നീവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന വലിയൊരു സംഘമാണ് ഇതെന്നും പോലീസ് അറിയിച്ചു. പലപ്പോഴും അറസ്റ്റിലായവർ വഴി തെറ്റിക്കാൻ ശ്രമിച്ചിരുന്നു. സംഘത്തിലെ പ്രധാനിയെന്നു കരുതുന്ന മുസ്ലീം അൻസാരി എന്നയാളെ നിരവധി റെയ്ഡുകൾക്ക് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe