പയ്യോളി : ഫ്രന്റ്സ് ഇരിങ്ങലിന്റെ പതിനെട്ടാം വാർഷികം ആഘോഷിച്ചു. ആഘോഷപരിപാടികൾ നടൻ ജയൻ മൂരാട് ഉദ്ഘാടനം ചെയ്തു. പി വി നിധീഷ് അധ്യക്ഷനായി. സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുത്ത ബിജു ജയാനന്ദനെ ആദരിച്ചു.
ഒ എൻ സുജീഷ് , ഒ എൻ ഷാജി എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും , വള്ളുവനാട് ബ്രഹ്മ ‘പാട്ടുപാടുന്ന വെള്ളായി ‘ എന്ന നാടകവും അവതരിപ്പിച്ചു. രാജേഷ് ഇ സ്വാഗതവും, കെ സൈനേഷ് നന്ദിയും പറഞ്ഞു.