ബം​ഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം, നാളെയോടെ മോക്കാ ചുഴലിക്കാറ്റാകും, സംസ്ഥാനത്ത് മഴ ശക്തമാകും

news image
May 9, 2023, 4:34 pm GMT+0000 payyolionline.in

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രമായിട്ടുണ്ട്. നാളെ ഉച്ചയോടെ മോക്കാ ചുഴലിക്കാറ്റ് രൂപപ്പെടും. വടക്ക്- വടക്ക് പടിഞ്ഞാറ് സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് ബം​ഗാൾ ഉൾക്കടലിൽ കടന്ന് ബം​ഗ്ലാദേശ് മ്യാൻമൈാർ തീരത്തേക്ക് നീങ്ങും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴക്ക് കാരണമാകും. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണം.

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe