ബഫർ സോൺ വിധിയിൽ ഇളവ്; സമ്പൂർണ്ണ നിയന്ത്രണങ്ങൾ നീക്കി സുപ്രീംകോടതി

news image
Apr 26, 2023, 7:19 am GMT+0000 payyolionline.in

ദില്ലി: ബഫർ സോൺ വിധിയിൽ ഇളവ് വരുത്തി സുപ്രീംകോടതി. സമ്പൂർണ്ണ നിയന്ത്രണങ്ങൾ കോടതി നീക്കി. മുൻ ഉത്തരവിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. ജന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബഫർ സോൺ ബാധകമാവുക എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

 

കഴിഞ്ഞ ജൂൺ മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച്, സംരക്ഷിത ഉദ്യാനങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിൽ ബഫർ സോൺ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ നിർമാണ പ്രവർത്തനം ഉൾപ്പെടെ തടഞ്ഞിരുന്നു. വിധിയിൽ വ്യക്തത നേടി മഹാരാഷ്ട്രയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ഈക്കാര്യം വ്യക്തമാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe