തിരുവനന്തപുരം ∙ ബസ് യാത്രയ്ക്കിടയിൽ യുവതിയോടു ലൈംഗികാതിക്രമം കാട്ടിയെന്ന പരാതി നിഷേധിച്ച് റിട്ട.ജില്ലാ ജഡ്ജി രാമബാബു. പ്രമേഹവും ഹൃദ്രോഗവും രക്തസമ്മർദവും അലട്ടുന്ന താൻ യാത്രയ്ക്കിടെ ബോധരഹിതനായി കുഴഞ്ഞു വീഴുകയായിരുന്നു.
ഇത് അടുത്തിരുന്ന യുവതിക്കു ശല്യമായി തോന്നിയെങ്കിൽ അവരോടു ക്ഷമ ചോദിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഇക്കഴിഞ്ഞ 20നു കിളിമാനൂരിൽ നിന്നു തിരുവനന്തപുരത്തേക്കു സഞ്ചരിച്ച കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റിലാണ് ഇരുന്നത്. സ്ത്രീ സംവരണമുള്ള സീറ്റ് ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.