കൊയിലാണ്ടിയില്‍ ബസ്സിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

news image
Jan 11, 2022, 10:25 am IST payyolionline.in

കൊയിലാണ്ടി: ദേശീയപാതയിൽ ബസ്സിടിച്ച്  ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കൊല്ലം കുന്യോറ മലയിൽ ശിവദാസൻ്റെ മകൻ കെ.കെ. ശരത് (35)ണ് മരിച്ചത്. കോഴിക്കോട് അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെൻ്റ് ജീവനക്കാരനാണ്.

തിങ്കളാഴ്ച രാത്രി 8 മണിയോടെ കൃഷ്ണ തിയ്യറ്ററിനു സമീപം റോഡ് മുറിച്ച് കടക്കവെ അതിവേഗത്തിലെത്തിയ സ്വകാര്യ ബസ്സിടിക്കുകയായിരുന്നു.താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. രമണിയാണ് അമ്മ. ഭാര്യ:  ആദിത്യ , ഒന്നര വയസ്സുള്ള മകനുണ്ട്. സഹോദരി : രശ്മി

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe