ബസ്സുടമകളുടെ സൂചന പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം; 20 മുതല്‍ അനിശ്ചിതകാലം

news image
Dec 14, 2013, 5:04 pm IST payyolionline.in

പയ്യോളി: ബസ്ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ നടത്തുന്ന സൂചനാ പണിമുടക്ക്  ജില്ലയില്‍ പൂര്‍ണ്ണം. ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്റെ കീഴിലുള്ള ചെറിയൊരുവിഭാഗം ഉടമകളുടെ ബസ്സുകളാണ് പണിമുടക്കുന്നതെങ്കിലും മറ്റു സംഘടനകള്‍ക്ക് കോഴിക്കോടും കണ്ണൂരും കാര്യമായ സ്വാധീനമില്ലാത്തതാണ് പണിമുടക്ക് പൂര്‍ണ്ണമാവാന്‍ കാരണം. സംസ്ഥാനത്ത് 14,817 ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. അതില്‍ 70 ശതമാനവും ഓടുന്നുണ്ട്. 9,800 ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചിരുന്നു.

സ്‌കൂളുകളോ ഓഫീസുകളോ പ്രവര്‍ത്തിക്കാത്ത രണ്ടാം ശനിയാഴ്ചയില്‍ സൂചനാപണിമുടക്ക് പ്രഖ്യാപിച്ചത് വെറും വ്യക്തിതാത്പര്യം കൊണ്ടാണെന്നും അത് ബുദ്ധിപൂര്‍വമായ തീരുമാനമല്ലെന്നും ഒരു വിഭാഗം സംഘടനകള്‍ ആരോപിക്കുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ബസ്സുകൂലി വര്‍ധനപ്രശ്‌നം പരിഹരിക്കാമെന്ന് ഗതാഗതമന്ത്രി ഉറപ്പുനല്‍കിയതിനാലാണ് സൂചനാപണിമുടക്കില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. റിപ്പോര്‍ട്ടിനുവേണ്ടി ഒരാഴ്ചകൂടി ക്ഷമിക്കുമെന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ 20ാം തീയതിമുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും  ഇന്ന് സമരത്തില്‍ പങ്കെടുക്കാത്ത സംഘടനകള്‍ അറിയിക്കുന്നു.

ബസ്സ്‌ പണിമുടക്ക് ദിനത്തില്‍ പയ്യോളി ബസ്സ്‌സ്റ്റാന്ഡ് ടാക്സി ജീപ്പുകളും കെ.എസ്.ആര്‍.ടി.സി. യും കയ്യടക്കിയപ്പോള്‍

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe