ബസ്സ്‌സ്റ്റാന്റ് കെട്ടിടത്തിലെ കടക്ക് നേരെ സാമൂഹ്യ ദ്രോഹികളുടെ ആക്രമണം

news image
Nov 12, 2013, 11:00 am IST payyolionline.in

പയ്യോളി: ബസ്സ്‌സ്റ്റാന്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വൈഷ്ണവി ഐ.ടി.പാര്‍ക്ക് ഇന്റര്‍നെറ്റ് കഫെയുടെ എയര്‍കണ്ടീഷന്റെ കംപ്രസ്സറാണ് സാമൂഹ്യദ്രോഹികള്‍ കഴിഞ്ഞ ദിവസം തകര്‍ത്തത്. ബസ്സ്‌ സ്റ്റാന്റ് കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ നിലയിലാണ് കംപ്രസ്സര്‍ വെച്ചിരുന്നത്. തിങ്കളാഴ്ച കട തുറന്ന് ശേഷം എ.സി. പ്രവര്‍ത്തിക്കാത്തത് അന്വേഷിച്ചതിനെ തുടര്‍ന്നാണ്‌ സംഭവം ശ്രദ്ധയില്‍ പെട്ടത്. എ.സി. കംപ്രസ്സറിനു  സുരക്ഷാ കവചം ഒരുക്കിയിരുന്ന ഇരുമ്പ് പെട്ടി തകര്‍ക്കുകയും കംപ്രസ്സറിലേക്ക് വരുന്ന ഇലക്ട്രിക്‌ വയറുകള്‍ മുറിച്ചു മാറ്റുകയും ചെയ്തിട്ടുണ്ട്. പയ്യോളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ടി.സിന്ധു സ്ഥലം സന്ദര്‍ശിച്ചു. കടയുടമ എ.എസ്. മുരുകന്‍ പോലീസില്‍ പരാതി നല്‍കി. നേരത്തേ ഇതേ കടയുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe