മേപ്പയൂര്‍: ബസ്സ് യാത്രക്കിടെ പോക്കറ്റടിച്ച രണ്ട് പേരെ മേപ്പയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്രയില്‍ നിന്നും വടകരക്ക് പോവുകയായിരുന്ന ബ്ലോസ്സം ബസ്സില്‍ നിന്നാണ് യാത്രക്കാരനെ പോക്കറ്റടിച്ച പേരാമ്പ്ര മുളിയങ്ങല്‍ കോളനിയിലെ നിസാര്‍ (35), ഇതേ കോളനിയിലെ റഫീക്ക് (33) എന്നിവരെ മേപ്പയൂര്‍ കാഞ്ഞിരമുക്കിനടുത്ത് വെച്ച് മേപ്പയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്രയില്‍ നിന്നും പുറപ്പെട്ട ബസ്സില്‍ വാല്യക്കോട് സ്റ്റോപ്പ് കഴിഞ്ഞ ഉടനെയാണ് ഇവര്‍ പോക്കടിച്ചത്. ഉടന്‍ തന്നെ മേപ്പയൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. മേപ്പയൂരിനടുത്തുള്ള കാഞ്ഞിര മുക്കില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ച പ്രതികളെ മേപ്പയൂര്‍ പോലീസ് ബലം പ്രയോഗിച്ചാണ് പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളും പോക്കറ്റടി സ്ഥിരം തൊഴിലാക്കിയവരുമാണ് ഇരുവരും എന്ന് പോലീസ് അറിയിച്ചു. മേപ്പയൂര്‍ എസ്.ഐ. കെ.രവീന്ദ്രന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കുഞ്ഞബ്ദുള്ള, പത്മകുമാര്‍, രവീന്ദ്രന്, സാബു തോമസ്, ഉണ്ണികൃഷ്ണന്, രാമചന്ദ്രന് എന്നിവരാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാണ്ട് ചെയ്തു.